KeralaLatest NewsNews

ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കെ. സുരേന്ദ്രന്‍

കവരത്തി വിമാനത്താവളത്തിന്‍്റെ വികസനം യാഥാര്‍ത്ഥ്യമാവുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ സേവ് ലക്ഷദ്വീപ് കാമ്പയിൻ സജീവമാകുകയാണ്. ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തില്‍ ചിലര്‍ അസത്യ പ്രചരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലക്ഷ ദ്വീപ് പ്രശ്നങ്ങളെ ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് കേരളത്തിലെ ചിലര്‍ ശ്രമിക്കുന്നതെന്നു സുരേന്ദ്രൻ പറഞ്ഞു. ദേശസുരക്ഷയും വികസനവുമാണ് മോദി സര്‍ക്കാരിന്‍്റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്‍്റെ ലക്ഷ്യം. അഡ്മിനിസ്ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വേണ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

read also: ഏഷ്യാനെറ്റ് ന്യൂസിനു തിരിച്ചടി; അൺലൈക്ക് ക്യാമ്പയിൻ തരംഗത്തിനിടയിൽ പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച്‌ ടെലികോം കമ്പനി

”ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന്ക്കടത്തും നടക്കുന്നുണ്ടെന്ന വാര്‍ത്ത മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് കേരളത്തിലെ ചിലര്‍ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിന്‍്റെ വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യം. കവരത്തി വിമാനത്താവളത്തിന്‍്റെ വികസനം യാഥാര്‍ത്ഥ്യമാവുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്‍്റെ വികസനമുരടിപ്പാണ്. ഗുജ്റാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചിലര്‍ എതിര്‍ക്കുന്നത്. കേരളത്തിലിരുന്ന് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ചിലര്‍ ലക്ഷദ്വീപിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്.” കെ.സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button