Latest NewsIndia

കോവിഡിന്റെ മൂന്നാംതരംഗം കുട്ടികൾക്ക് ഭീഷണി? രാജസ്​ഥാനില്‍നിന്ന്​ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്

രാജസ്​ഥാനിലെ രണ്ടു ജില്ലകളിലും കൂടി 600ലധികം കുട്ടികള്‍ക്കാണ്​ നിലവില്‍ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്.​

ജയ്​പൂര്‍: കോവിഡിന്റെ മൂന്നാംതരംഗം കൂടുതലും ബാധിക്കുക കുട്ടികളെയെന്ന റിപ്പോര്‍ട്ടുകള്‍ക്ക്​ പിന്നാലെ രാജസ്​ഥാനില്‍നിന്ന്​ പുറത്തുവരുന്ന​ത്​ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഇവിടെ 19 വയസില്‍ താഴെയുള്ള നിരവധി കുട്ടികൾക്കാണ്​ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. രാജസ്​ഥാനിലെ രണ്ടു ജില്ലകളിലും കൂടി 600ലധികം കുട്ടികള്‍ക്കാണ്​ നിലവില്‍ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്.​

രാജസ്​ഥാന്‍ ജില്ലയായ ദുന്‍ഗര്‍പുരില്‍ കുറച്ചു ദിവസത്തിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 325 കുട്ടികള്‍ക്ക്​. ദൗസ ജില്ലയിലും സ്​ഥിതി സമാനമാണെന്നാണ്​ വിവരം.രാജസ്​ഥാനില്‍ കോവിഡിന്​ ശമനമാകാത്തതോടെ ​ലോക്​ഡൗണ്‍ ജൂണ്‍ എട്ടുവരെ നീട്ടിയിരുന്നു. അതേസമയം ജൂണ്‍ ഒന്നുമുതല്‍ ചില ഇളവുകള്‍ അനുവദിക്കുകയും ചെയ്യും.കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യന്‍ നിര്‍മിത ‘നേസല്‍ കോവിഡ്​ വാക്​സിന്‍’ കുട്ടികളിലെ കോവിഡ്​ബാധയെ ചെറുത്ത്​ തോല്‍പിക്കുന്നതിന്​ ഏറെ സഹായകമാകുമെന്ന്​ ​ ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്​ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചിരുന്നു​.

ശരീരത്തില്‍ അതിവേഗം പ്രവര്‍ത്തിച്ചു തുടങ്ങുന്ന സേല്‍ വാക്​സിന്‍ സാധാരണ വാക്സിനെക്കാള്‍ ഫലപ്രദമാണെന്നാണ്​ വിദഗ്​ധ അഭിപ്രായം. ഉപയോഗിക്കാന്‍ എളുപ്പമെന്ന നിലയില്‍ ജനപ്രിയമാണ്​ മൂക്കിലൂടെ നല്‍കുന്ന വാക്​സിനുകള്‍. ഒരു നാസല്‍ വാക്സിന്‍ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും.

സിംഗിള്‍-ഡോസ് മരുന്നാണെന്നതും പുതിയ വേരിയന്‍റിന്​ അനുകൂല ഘടകമാണ്​. മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ്​ വാക്​സിന്‍റെ പരീക്ഷണങ്ങള്‍ക്ക്​ അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്​ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ​ (ഡിസിജിഐ) അപേക്ഷ നല്‍കിയിരുന്നു.​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button