തൃശ്ശൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാജസ്ഥാനിൽ കൂടെക്കൂട്ടാൻ പറ്റുന്നവരെയൊന്നും ഒപ്പം ചേർത്തില്ല. താൻ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണം: മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി വി ഡി സതീശൻ
സിപിഎം സ്ഥാനാർത്ഥികൾ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന്റെ കാരണവും കോൺഗ്രസാണ്. ഹനുമാൻ സേവകനാണെന്ന് പറഞ്ഞ് കമൽനാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമൽനാഥ് ശ്രമിച്ചത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോൺഗ്രസ് നിലനിൽക്കണം എന്നാണ് ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോൺഗ്രസ് കാരണം സംഭവിച്ചതാണെന്ന് അദ്ദേഹം വിമർശിച്ചു.
ചില്ലറ വോട്ടിനാണ് തോറ്റത്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന സമീപനമായിരുന്നു കോൺഗ്രസിന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ കോൺഗ്രസിന്റെ അത്യാർത്തിയാണ് തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയെന്ന ആരോപണമുണ്ട്. ജില്ലാ കൗൺസിൽ പിരിച്ചു വിട്ടവരാണ് ഈ ആരോപണത്തിന് പിന്നിൽ. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വച്ചതാരാണെന്ന് എല്ലാവർക്കുമറിയാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രഫണ്ട് നൽകാത്തതിനെക്കുറിച്ച് പ്രതിപക്ഷം മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments