Latest NewsNewsIndia

വികസനത്തിന് മുൻഗണന നൽകുന്നു: രാജസ്ഥാനിൽ 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ജയ്പൂർ: രാജസ്ഥാനിൽ 7000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സർക്കാർ രാജസ്ഥാന്റെ വികസനത്തിന് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: നശിച്ച കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കരുത്, നിക്ഷേപിച്ചാൽ നിങ്ങൾക്ക് കരയാൻ പോലും കഴിയില്ല: കുറിപ്പ്

രാജസ്ഥാനിൽ ഭൂതകാലത്തിന്റെ പൈതൃകവും വർത്തമാന കാലത്തിന്റെ ശക്തിയും ഭാവിയുടെ സാധ്യതകളുമുണ്ട്. രാജസ്ഥാന്റെ ഈ ‘ത്രിശക്തി’ രാജ്യത്തിന്റെ കരുത്ത് വർധിപ്പിക്കും. രാജസ്ഥാനിൽ ഇന്ന് തുടക്കം കുറിച്ച വിവിധ വികസന പദ്ധതികൾ ജനങ്ങളുടെ ജീവിതം എളുപ്പമാക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകമാകും. രാജസ്ഥാനിൽ എക്സ്പ്രസ് വേ, ഹൈവേ, റെയിൽവേ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്വദേശ് ദർശൻ സ്‌കീമിന് കീഴിൽ നഥദ്വാരയിൽ (രാജ്‌സമന്ദ്) ടൂറിസം സൗകര്യങ്ങൾ, നഥദ്വാരയിലെ ആധുനിക ടൂറിസ്റ്റ് ഇന്റർപ്രെറ്റേഷൻ ആൻഡ് കൾച്ചറൽ സെന്റർ, കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ (ഐഐഐടി) സ്ഥിര കാമ്പസ് തുടങ്ങി നിരവധി പദ്ധതികൾക്കാണ് ഇന്ന് തുടക്കമായിരിക്കുന്നത്.

Read Also: പാവങ്ങളുടെ ചോരപ്പണം തിരികെ നൽകും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം: ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button