COVID 19KeralaNattuvarthaLatest NewsNews

കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാൻ്റിന് അനുമതിയായി

മെഡിക്കൽ കോളേജിൽ ഓക്സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐ.സി.യു കിടക്കകളും ഉൾപ്പടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്

കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേഷൻ പ്ലാൻ്റിന് അനുമതിയായി. മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ദ്രവീകൃത ഓക്സിജൻ നിർമ്മാണ പ്ലാൻ്റിനാണ് അനുമതി ലഭിച്ചത്. പി. എസ്. എ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റിന്റെ നിർമ്മാണത്തിനായി ഒരു കോടി അറുപത് ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാതായി എം.എൽ.എ ജിനേഷ് കുമാർ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കോന്നിയിൽ പുതിയ ഓക്സിജൻ പ്ലാൻ്റ് അനുവദിച്ചിരിക്കുന്നത്. പ്ലാൻ്റ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളേജിൽ ഓക്സിജൻ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. അധികമായി ഉല്പാദിപ്പിക്കുന്ന ഓക്സിജൻ ഇതര ആരോഗ്യ സ്ഥാപനങ്ങൾക്ക് നല്കാനും കഴിയുമെന്നും ജിനേഷ് കുമാർ പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കായി കോന്നി മെഡിക്കൽ കോളേജിൽ ഓക്സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐ.സി.യു കിടക്കകളും ഉൾപ്പടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. ഓക്സിജൻ പ്ലാൻ്റ് സജ്ജമാക്കുന്നതിൻ്റെ ചുമതല കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനെയാണ് സർക്കാർ ഏല്പിച്ചിരിക്കുന്നതെന്നും, മൂന്നു മാസത്തിനുള്ളിൽ പ്ലാൻ്റ് നിർമ്മാണം പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button