തിരുവനന്തപുരം: ഫേസ്ബുക്കിൽ സ്ത്രീയോട് മോശമായി പ്രതികരിച്ചു എന്ന രീതിയിൽ തനിക്കെതിരെ നടക്കുന്നത് സിപിഎം സൈബർ വിഭാഗത്തിന്റെ കുപ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെറ്റായ പ്രചാരണങ്ങളാണ് സിപിഎം സൈബർ വിഭാഗം നടത്തുന്നതെന്നും, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മനോരമ ന്യൂസിനോട് അദ്ദേഹം വെളിപ്പെടുത്തി.
തന്റെ ഫേസ്ബുക്കിലൂടെ ഒരു സ്ത്രീക്കെതിരെ ഞാൻ മോശമായി സംസാരിച്ചെന്ന രീതിയിലാണ് പ്രചാരണമെന്നും, ആ പരാതിയെക്കുറിച്ച് പൊലീസും ഫേസ്ബുക്കും അന്വേഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ തനിക്കോ തന്റെ സോഷ്യൽ മീഡിയ അഡ്മിനോ പങ്കില്ലെന്നും മറ്റാരോ നുഴഞ്ഞു കയറിയതാണെന്ന് ഈ സർക്കാരിന്റെ പൊലീസ് തന്നെ കണ്ടുപിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായി താൻ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതു വീണ്ടും പ്രചരിപ്പിക്കുകയായാണെന്നും രാജ്യം മുഴുവൻ ഉള്ള ഇത്തരം വ്യക്തിഹത്യ കേരളത്തില്‍ കുറച്ച് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ സൈബർ വിഭാഗം ആളുകളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും അതിനെ ശക്തമായി മറികടക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Post Your Comments