കവരത്തി: ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ കാശ്മീര്‍ മോഡല്‍ പ്രതിഷേധവുമായി വൻകിട ശക്തികള്‍ രംഗത്ത്. അതിന് ചുക്കാൻപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയെന്ന രീതിയല്‍ രാജ്യവിരുദ്ധപരമായ പ്രതിഷേധമാണ് നിലവിൽ ദീപില്‍ നടക്കുന്നത്. 2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ അഡ്മിനിസ്‌ട്രേറ്ററായി ദീപില്‍ എത്തുന്നത്. തുടര്‍ന്ന് ദീപില്‍ നിരവധി ലഹരി വേട്ടകള്‍ തടയുകയും ബോട്ടുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡിന്റെ പേരിൽ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്.
Read Also: എയർ ഇന്ത്യയിലെ വിവര ചോർച്ച; റിപ്പോർട്ട് തേടി ഡിജിസിഎ
എന്നാൽ ദീപിലേക്കുള്ള ലഹരിവേട്ട തടയാനും കൃത്യമായ ശിക്ഷ ഉറപ്പാക്കാനുമായി അഡ്മിനിസ്‌ട്രേറ്റര്‍ അടിയന്തരമായി ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയിരുന്നു. കൂടാതെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ അദേഹം സ്വീകരിച്ചിരുന്നു. ദീപില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുന്നു. എന്‍ആര്‍സി/സിഎഎക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദീപില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദീപിലെ ജനസംഖ്യ ക്രമാതീതമായി ഉയരുന്നത് തടയാനായി രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമങ്ങള്‍ക്കെതിരെയാണ് ദീപില്‍ കടന്നുകൂടിയിരിക്കുന്ന തീവ്രവാദ ശക്തികള്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments