
ന്യൂഡല്‍ഹി : 18 മുതല്‍ 44 വയസുവരെയുള്ളവരുടെ വാക്സിന് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇവർക്ക് ഇനി വാക്സിനേഷന് കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന് കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ.
വാക്സിന് പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. മുമ്പ് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവർക്കാണ് വാക്സിന് ലഭിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്യുമ്പോൾ അനുവദിക്കുന്ന ദിവസം വാക്സിനേഷന് കേന്ദ്രത്തില്‍ എത്തിയാണ് വാക്സിന് സ്വീകരിച്ചത്.
Read Also : കോവിഡ് ബാധിതര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി ബിജെപി നേതാവ് എസ്. സുരേഷ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
പുതുക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിന് നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാൻ കഴിയാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. അതതു സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
Post Your Comments