താൻ പൊള്ളാർഡിനെയോ റസ്സലിനെയോ പോലെ വലിയ ഷോട്ടുകൾക്ക് പേര് കേട്ട ആളല്ലെന്ന് ബംഗ്ലാദേശ് കീപ്പർ മുഷ്ഫിക്കർ റഹിം. തന്റെ ശക്തിക്കനുസരിച്ചുള്ള ബാറ്റിംഗാണ് താൻ പുറത്തെടുത്തതെന്നും റഹിം പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റിംഗ് മികവിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു മുഷ്ഫിക്കർ റഹിം.
ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത വിക്കറ്റായിരുന്നുവെന്നും താൻ സമയം എടുത്താണ് തന്റെ ഇന്നിംഗ്സ് പടുത്തുയർത്തിയതെന്നും റഹിം പറഞ്ഞു. ഒരു വശത്ത് വിക്കറ്റ് കാത്ത് സൂക്ഷിക്കേണ്ടിരുന്നത് ആവശ്യമായിരുന്നുവെന്നും മുഹമ്മുദുള്ള, അഫീഫ്, സൈഫുദ്ദീൻ എന്നിവർ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും അത് ടീമിന് ഗുണം ചെയ്തുവെന്നും മുഷ്ഫിക്കർ പറഞ്ഞു.
Post Your Comments