ബംഗളുരു: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുതിരയുടെ ശവസംസ്‌കാര ചടങ്ങ്. കർണാടകയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന കുതിരയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിന് പേരാണ്. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് കുതിരയുടെ ശവസംസ്‌കാര ചടങ്ങ് നടന്നത്. സംഭവത്തെ തുടർന്ന് ജില്ലാ ഭരണാധികാരികൾ ഗ്രാമം അടച്ചു.
Read Also: 76 -ാം ജന്മദിനം; പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
ഗ്രാമത്തിലെ കാട്‌സിദ്ധേശ്വർ ആശ്രമത്തിലെ കുതിരയുടെ സംസ്‌കാര ചടങ്ങുകളാണ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തിയത്. സംസ്‌കാരചടങ്ങിന് മുന്നോടിയായി നടത്തിയ വിലാപ യാത്രയിൽ നൂറുകണക്കിന് പേരാണ് അണിചേർന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗ്രാമം അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. 14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ഗ്രാമത്തിലുള്ള കുടുംബങ്ങളിൽ കോവിഡ് പരിശോധന നടത്താനും തീരുമാനമായി.
Post Your Comments