ഭുവനേശ്വര്‍: ഒറ്റ കോവിഡ് കേസുകളുമില്ലാതെ എല്ലാവര്‍ക്കും അതിശയമാകുകയാണ് ഒഡീഷയിലെ ഒരു ഗ്രാമം. ഗഞ്ചം ജില്ലയിലെ ധനപുര്‍ പഞ്ചായത്തിലുള്ള കരന്‍ചാര ഗ്രാമമാണ് ഇന്ന് ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്.
261 വീടുകളാണ് ഗ്രാമത്തിലുള്ളത്. 1234 ആണ് ജനസംഖ്യ. ഗ്രാമത്തില്‍ രോഗബാധ സ്ഥിരീകരിച്ചില്ലെന്നതല്ല, രോഗ ലക്ഷണം പോലും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് അതിശയം. ഗ്രാമവാസികള്‍ക്ക് കോവിഡിനെ കുറിച്ച് മികച്ച അവബോധമുള്ളതാണ് ഇതിന് പ്രധാന കാരണം. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ആശാ പ്രവര്‍ത്തകരും അംഗന്‍വാടി ജീവനക്കാരും വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുകയും ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ആര്‍ക്കും രോഗമില്ലെങ്കിലും ഗ്രാമത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ പുറത്തിറങ്ങുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങാറില്ലെന്നതാണ് രോഗത്തെ അകറ്റി നിര്‍ത്തുന്നതില്‍ മറ്റൊരു നിര്‍ണായക ഘടകം. ഗ്രാമത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ആവശ്യങ്ങള്‍ക്ക് പോയവര്‍ തിരിച്ചുവരുമ്പോള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷണാണ് ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുക.
Post Your Comments