തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ വീണ്ടും ഗ്രാമസ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് കൈത്താങ്ങാക്കുന്നു.
ഒന്നാം വ്യാപന ഘട്ടത്തിൽ 5 രോഗികൾ മാത്രമായിരിക്കെ ഒരു കോടിയോളം രൂപ ചിലവഴിച്ച് കോവിഡ് ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC ) ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കല്ലിയൂർ,
2019 – 20 ഗ്രാമസ്വരാജ് റാങ്കിങ്ങിൽ രാജ്യത്തെ 4ാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തു കൂടിയാണ് ബിജെപി ഭരിക്കുന്ന കല്ലിയൂർ. ഇപ്പോൾ രണ്ടാം കോവിഡ് തരംഗത്തിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് പഞ്ചായത്ത് നടത്തുന്നതെന്ന് ബിജെപി നേതാവ് എസ് സുരേഷ് അറിയിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
#കല്ലിയൂർ_പഞ്ചായത്ത് #COVID രോഗികളെ സംരക്ഷിക്കുന്നതിലും :
രോഗം പ്രതിരോധിക്കുന്നതിലും…
വേറിട്ട മുന്നേറ്റം….
#sevahisanghthan #bjp4kovalam #fightagainstcoronavirus
എന്റെ പഞ്ചായത്ത് #കല്ലിയൂർ ; COVID പ്രതിരോധത്തിൽ വീണ്ടും കൈത്താങ്ങാക്കുന്നു…..
ഒന്നാം വ്യാപന ഘട്ടത്തിൽ 5 രോഗികൾ മാത്രമായിരിക്കെ ഒരു കോടിയോളം രൂപ ചിലവഴിച്ച് കോവിഡ് ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC ) ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കല്ലിയൂർ,;
2019 – 20 ഗ്രാമസ്വരാജ് റാങ്കിങ്ങിൽ രാജ്യത്തെ 4ാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തു കൂടിയാണ് BJP ഭരിക്കുന്ന കല്ലിയൂർ.
രണ്ടാം വ്യാപനത്തിലും കരുത്തുറ്റ – കൂട്ടായ – സർവ്വശ്ലേഷിയായ പ്രവർത്തനവുമായി പഞ്ചായത്ത് കോവിഡ് രോഗികൾക്ക് ആശ്വാസം പകരുന്നു….
1. വാർഡുകളിൽ ദിവസം രണ്ട് നേരം കോവിഡ് ബോധവത്കരണ മൈക്ക് അനൗൺസ്മെന്റ്.
2. 400ലേറെ സന്നദ്ധ പ്രവർത്തകരുടെ RRT ഗ്രൂപ്പുകൾ വഴി ഭക്ഷണം, മരുന്ന്, തുടങ്ങിയവ വീടുകളിൽ എത്തിക്കുന്നു.
3. സൗജന്യ ആംബുലൻസ് സേവനം 24 മണിക്കൂറും.
4.#Covid ഹെൽപ്പ് ഡെസ്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.
5. വാക്സിനേഷൻ, ആന്റിജൻ, RTPCR ടെസ്റ്റുകൾക്കുള്ള സംവിധാനം കല്ലിയൂർ PHC യിൽ,
6. രോഗവ്യാപനം കണക്കിലെടുത്ത് കൂടുതൽ ഡോക്ടറൻ മാരെ നിയമിച്ചു.
7.COVID വാർ റൂം ; പഞ്ചായത്ത് ഓഫീസിൽ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നേതൃത്വം കൊടുക്കുന്നു , ഒരു നോഡൽ ഓഫീസറേയും നിശ്ചയിച്ചു.
9. കമ്മ്യൂണിറ്റി കിച്ചൺ;
എല്ലാ കോവിഡ് രോഗികൾക്കും ഭക്ഷണം
മേയ് ആദ്യവാരം മുതൽ 1500 ഓളം പേർക്ക് മൂന്ന് നേരവും ഭക്ഷണം നൽകുന്നു.
10 പൾസ് ഓക്സി മീറ്റർ;
ഓക്സിജൻ അളവ് എടുക്കുന്നതിന്
എല്ലാ വാർഡിലും 5 മുതൽ 10 വരെ എണ്ണം ലഭ്യമാക്കി
11. കല്ലിയൂർ. വെള്ളായണി PHC കളിൽ രോഗികൾക്ക് വിശ്രമ കേന്ദ്രം സ്ഥാപിക്കാനായി യഥാക്രമം 490000/- വും 350000/- വും അനുവദിച്ചു.
12. കോവിഡ് പ്രതിരോധത്തിനായി 10,000/- സ്ട്രിപ്പ് ഹോമിയോ ഗുളികകൾ വിതരണം ചെയ്തു
13. ആയൂർവേദ ആശുപത്രിയിലേക്കായി 300,000/- രൂപയുടെ പ്രതിരോധ മരുന്നുകൾ വാങ്ങി നൽകി.
14. വ്യക്സിൻ രജിസ്ടേഷൻ ;
31 അംഗനവാടികളും സൗജന്യ വ്യക്സിൻ രജിസ്ട്രേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
15. Break the Chain;
പഞ്ചായത്തിലെ 105 പൊതുസ്ഥലങ്ങളിൽ പെഡൽ സാനിറ്റയിസിംഗ് മെഷ്യൻ സ്ഥാപിച്ചു
16. അണുനശീകരണം;
പഞ്ചായത്തിലാകമാനമുള്ള പൊതുസ്ഥലങ്ങളിലും കോവിഡ് രോഗികളുടെ വീടുകളിലും അണുനശീകരണ പ്രവർത്തനത്തിന് സന്നദ്ധ സംഘം.
ഗ്രാമ പഞ്ചായത്ത് ഔദ്യോഗികമായും , BJP പ്രവർത്തകരും , സേവാഭാരതിയും ഏറ്റെടുത്തിരിക്കുന്ന ഈ സത്പ്രവർത്തിക്ക് ഒരു നാടിന്റെ മുഴുവൻ പിൻതുണ കിട്ടുന്നതാണ്…
അഭിമാനം….
അഭിനന്ദനാർഹം….
Post Your Comments