KeralaCinemaLatest NewsIndiaBollywoodNewsEntertainmentKollywoodMovie Gossips

‘രാം ഗോപാല്‍ വര്‍മ ചിത്രത്തിൽ പ്രതിഫലം തരാതെ വഞ്ചിച്ചു’; രാധിക ആപ്തെ

വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്

മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് രാധിക ആപ്തെ. മികച്ച അഭിനയം കൊണ്ട് പ്രേക്ഷകപ്രീതി നേടാൻ ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാരംഗത്ത് പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് രാധിക. രാം ഗോപാല്‍ വര്‍മയുടെ ‘രക്ത് ചരിത്ര’ എന്ന സിനിമയിലും മഹേഷ് മഞ്ജ്‍രേകറിന്‍റെ ‘വാഹ് ലൈഫ് ഹോ തോ ഐസി’ എന്ന സിനിമയിലെയും അനുഭവത്തെ കുറിച്ചാണ് രാധികയുടെ തുറന്നു പറച്ചിൽ.

രാധിക ആപ്തെയുടെ വാക്കുകൾ

രക്ത് ചരിത്രയില്‍ അഭിനയിപ്പോള്‍ ഒരു ഭാഷയില്‍ മാത്രം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് തമിഴിലും തെലുങ്കിലും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു. എന്നിട്ടും തനിക്ക് മതിയായ പ്രതിഫലം അണിയറപ്രവർത്തകർ നൽകിയില്ലെന്നും രാധിക ആപ്തെ പറയുന്നു. അതേസമയം, വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. ഷൂട്ടിംഗ് സെറ്റിലെത്തിപ്പോഴാണ് ബാലതാരത്തിന് ഉള്‍പ്പെടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഇത് തനിക്ക് അസഹ്യമായി തോന്നിയെന്നും രാധിക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button