ലണ്ടന്‍: അടിപിടി കേസില്‍ പ്രതിയായ യുവതിയ്ക്ക് കോടതി മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. റെഡ്‌മെയര്‍ സ്വദേശിനിയായ യുവതിക്കാണ് മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ബ്രിട്ടണിലാണ് സംഭവം.
മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥരെയും വനിത ആംബുലന്‍സ് ഡ്രൈവറെയും മര്‍ദ്ദിച്ചെന്ന കേസിലാണ് കോടതിയുടെ നടപടി. ആംബുലന്‍സ് ഡ്രൈവറുടെ തലയില്‍ ചവിട്ടിയ യുവതി ഇത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും മര്‍ദ്ദിച്ചെന്നാണ് കേസ്. ഇതോടെ കോടതി യുവതിയ്ക്ക് മദ്യപാനത്തിന് മൂന്ന് മാസത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
12 മാസത്തെ കമ്യൂണിറ്റി ഓര്‍ഡറിനൊപ്പമാണ് ശിക്ഷയായി 90 ദിവസത്തേയ്ക്കാണ് യുവതിയ്ക്ക് മദ്യപിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇവര്‍ 10 ദിവസത്തെ ലഹരി വിമോചന ചികിത്സയില്‍ പങ്കെടുക്കണമെന്നും 200 പൗണ്ട് നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments