
കോഴിക്കോട് : കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റികളും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.യു നേതൃത്വത്തിന് സംസ്ഥാന അധ്യക്ഷന്‍ അഭിജിത്ത് കത്തയച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന്‍റെ ഭാഗമായുള്ള പുനസംഘടനയാണ് അഭിജിത്ത് കത്തിലൂടെ നേതൃത്വത്തെ അറിയിച്ചത്.
Read Also : കൊവിഡ് കേസുകള്‍ വര്‍ധിക്കാൻ കാരണം സർക്കാരല്ല ജനങ്ങളാണെന്ന് ഖുശ്ബു
‘കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര പരാജയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായിരിക്കുന്നത്. നേതൃത്വത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. വിദ്യാര്‍ത്ഥി സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലായതിനാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കെ.എസ്.യുവിന്‍റെ സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പുനസംഘടന ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്,’ കത്തില്‍ പറയുന്നു.
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ രാജിയിലൂടെ ദേശീയ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അടിയന്തരമായി ഇടപെട്ട് കെ.എസ്.യു പുനസംഘടിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു.
Post Your Comments