Latest NewsKeralaNattuvarthaNews

എസ്.എസ്.എൽ.സി; ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി മൂല്യ നിർണയം ജൂൺ 1 മുതൽ ജൂൺ 19 വരെയും എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും, മൂല്യ നിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. വാക്സിനേഷൻ മൂല്യ നിർണയത്തിന് മുൻപ് പൂർത്തീകരിക്കും. ഇതിനായി ആരോ​ഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പും ചേർന്ന് നിർദ്ദേശങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button