COVID 19Latest NewsNewsBahraingulfGulf

ബഹ്‌റൈനില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

മനാമ: ബഹ്‌റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 2,858 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,560 പേര്‍ രോഗമുക്തരായിരിക്കുന്നു. 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഒമ്പത് സ്വദേശി പുരുഷന്‍മാരും ഒരു സ്വദേശി സ്ത്രീയും രണ്ട് പ്രവാസി പുരുഷന്‍മാരും രണ്ട് പ്രവാസി സ്ത്രീകളുമാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 957 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,12,151 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ 1,91,522 പേര്‍ രോഗമുക്തി നേടി. 19,835 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 349 പേരില്‍ 198 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,451,037 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button