NattuvarthaLatest NewsKeralaNews

‘ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ പണ്ടുമുതൽ കൊതിക്കുന്ന ചോര; വി.ഡി. സതീശന് ആശംസകളുമായി കൊടിക്കുന്നിൽ സുരേഷ്

ഇടത് പ്രവർത്തകർ വി.ഡി. സതീശന്റെ ഫ്ലക്സ് കീറുന്ന ചിത്രത്തിനൊപ്പമാണ് കൊടിക്കുന്നിലിന്റെ ആശംസ

ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ് വി.ഡി സതീശന്റേതെന്നും ഇനി ആ കൊതി കൂടുമെന്നും കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് കൊടിക്കുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഇടത് പ്രവർത്തകർ വി.ഡി. സതീശന്റെ ഫ്ലക്സ് കീറുന്ന ചിത്രത്തിനൊപ്പമാണ് കൊടിക്കുന്നിലിന്റെ ആശംസ. ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്നും, സംഘടിതമായി സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകുമെന്നും കൊടിക്കുന്നിൽ ആശംസയിൽ പറയുന്നു.

നേരത്തെ, വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു.

പിറന്നാൾ ദിനത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ സഹായം ; മോഹൻലാലിന് നന്ദി പറഞ്ഞ് വീണ ജോർജ്

കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..
സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകും..
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന്..
ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങൾ…
വരാനിരിക്കുന്ന സമരവസന്തങ്ങൾക്ക് അഭിവാദ്യങ്ങൾ.

DYFI, SFI ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button