ന്യൂഡൽഹി : ഇന്ത്യയിൽ ഓഗസ്റ്റ് മാസം മുതൽ റഷ്യ വികസിപ്പിച്ച സ്പുട്നിക് വി വാക്സിൻ്റെ പ്രാദേശിക നിര്‍മാണം തുടങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി ബാല വെങ്കടേഷ് വര്‍മ. ഇതുവരെ റഷ്യ 2.1 ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ ഇന്ത്യയിലേയ്ക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. മെയ് മാസം അവസാനത്തോടെ 30 ലക്ഷത്തോളം ഡോസ് ഇന്ത്യയിലേയ്ക്ക് ഒരുമിച്ച് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു
തുടക്കത്തില്‍ 85 കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് വര്‍മ്മ കൂട്ടിച്ചര്‍ത്തു.റഷ്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്. സ്പുട്നിക് ലൈറ്റും റഷ്യ വിതരണം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതിനുള്ള റെഗുലേറ്ററി അംഗീകാരങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. റെഗുലേറ്ററി അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ സ്പുട്‌നിക് ലൈറ്റും താമസിയാതെ ഇന്ത്യയില്‍ ലഭ്യമാക്കും.
Read Also : വേതനം കുറച്ചു; ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ
റഷ്യയില്‍ നിന്ന് സ്പുട്‌നിക് ഇറക്കുമതി ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും രാജ്യത്ത് വ്യാപകമായി ഈ വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന വാക്‌സിന്‍ ഡോസുകള്‍ക്ക് നിലവില്‍ 948 രൂപയാണ് പരമാവധി വിലയായി ഈടാക്കുന്നത്.
Post Your Comments