ചാത്തന്നൂർ: കൊവിഡ് ബാധിച്ച് മരിച്ച സി പി എം പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ച് സേവാഭാരതി. മുളങ്കാടകം ശ്മശാനത്തിലാണ് മരിച്ച സി പി എം പ്രവർത്തകന്റെ മൃതദേഹം സേവാഭാരതി പ്രവർത്തകർ സംസ്കരിച്ചത്. ബിജെപി ചാത്തന്നൂർ മണ്ഡലമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. നല്ല മാതൃകയെന്ന് സോഷ്യൽ മീഡിയ. നിരവധി ഇടങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണ് സേവാഭാരതി കാഴ്ച വെയ്ക്കുന്നത്.
Also Read:വീട്ടിൽക്കയറിയ കള്ളനെ കൊന്നു ; 15 വർഷം മൃതദേഹം വീടിനുള്ളിൽ സൂക്ഷിച്ചു
‘ഇത് ഒരു CPM പ്രവർത്തകൻ്റെ മൃതശരീരമാണ് കഴിഞ്ഞ ദിവസം മുളങ്കാടകം സ്മശാനത്തിൽ സേവാഭാരതി ആണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.രാഷ്ട്രീയ ജാതി മത ഭേദമന്യേ ആണ് സേവാഭാരതി പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇത് ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ ദിവസം ഉടായിപ്പ് രാഗം രാധ കൃഷ്ണൻ പ്രസ്സ് മലയാളം ചാനലിൽ ഒരു കുപ്രചരണം നടത്തിയിരുന്നു. ഞങ്ങൾക്ക് ഇപ്പോൾ ഈ സത്യമായ കാര്യം ഒരു വലിയ വാർത്ത ആയി കാണിക്കാമായിരുന്നു.പക്ഷെ സ്വയം സേവകർ അത് പോലെ ഉള്ള തന്ത ഇല്ലാത്തരം കാണിക്കില്ല’. – ബിജെപി ചാത്തന്നൂർ മണ്ഡലം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, കേരളത്തിൽ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി മരണ നിരക്കും ഉയരുകയാണ്. 100 കടന്നും ദിനം പ്രതിയുള്ള മരണം ഉയർന്നതോടെ, കൊവിഡിനോടുള്ള പോരാട്ടം കേരളം ശക്തമാക്കി. പോസിറ്റീവ് കേസുകൾ വർധിക്കുന്നതിനോടൊപ്പം നെഗറ്റീവ് ആകുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്.
Post Your Comments