KeralaNattuvarthaLatest NewsNews

പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സി.പി.എം; നിർണ്ണായക തീരുമാനവുമായി സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയിലെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സി.പി.എം. വ്യക്തി താല്പര്യങ്ങൾക്ക് ഇടം കൊടുക്കേണ്ടതില്ലെന്നും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി പാർട്ടിക്കാർ മതിയെന്നും സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിർണ്ണായക തീരുമാനം. പരമാവധി 25 പേർ സ്റ്റാഫ് അം​ഗങ്ങളായി മതിയെന്നും തീരുമാനമായി.

സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാരിൽ 51 വയസിൽ കുറവ് പ്രായം ഉള്ളവർ മതിയെന്നും തീരുമാനിച്ചു. സർക്കാർ തീരുമാനങ്ങളിൽ കൃത്യമായ പാർട്ടി ഇടപെടൽ ഉണ്ടാകുന്നതിന് തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. നേരത്തെ സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എം.പിയുമായ കെ.കെ. രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി തീരുമാനിച്ചിരുന്നു.

കഴിഞ്ഞ പിണറായി സർക്കാർ കാലത്ത് എം.വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായി. ഉദ്യോഗസ്ഥരുടെ പ്രവർത്തികളിൽ പാർട്ടിയുടെ നിയന്ത്രണം കുറഞ്ഞതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നാണ് നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button