UAELatest NewsNewsGulfCrime

വാട്‌സാപ്പിലൂടെ അധിക്ഷേപം; യുഎഇയില്‍ യുവാവിന് പിഴ വിധിച്ച് കോടതി

അല്‍ഐന്‍: യുഎഇയില്‍ വാട്‌സാപ്പ് വഴി അധിക്ഷേപിക്കുന്ന സന്ദേശം മറ്റൊരു വ്യക്തിക്ക് അയച്ച യുവാവിന് 10,000 ദിര്‍ഹം (രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് കോടതി. പ്രാഥമിക കോടതിയുടെ വിധി ശരിവെച്ച് കൊണ്ട് അല്‍ഐന്‍ അപ്പീല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ അതേസമയം നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന വാദിയുടെ ആവശ്യം കോടതി തള്ളി. പ്രതി വാട്‌സാപ്പിലൂടെ തനിക്കയച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശം ചൂണ്ടിക്കാട്ടിയാണ് വാദി കോടതിയെ സമീപിക്കുകയുണ്ടായത്. ഈ ശബ്ദസന്ദേശം വഴി തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് 100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായത്.

കേസ് പരിഗണിച്ച പ്രാഥമിക കോടതി പരാതിക്കാരന് പ്രതി 10,000ദിര്‍ഹം നല്‍കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ അതേസമയം തനിക്കുണ്ടായ മാനഹാനിക്ക് ഈ തുക മതിയാവില്ലെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വാദി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button