തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ കയറിയിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ട്രോൾ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. കേരളം രാഷ്ട്രീയത്തെ കളിയാക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് . അജുവർഗീസിന്റെ ചിത്രത്തിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ കോച്ച് ഗ്രെഗ് ചാപ്പലിന്റെ വാക്കുകളാണ് ശ്രീജിത്ത് പങ്കുവച്ചിരിക്കുന്നത്
പോസ്റ്റ് പൂർണ്ണ രൂപം
“ക്യാപ്റ്റൻ എന്ന നിലയിൽ ടീമിൽ തുടരാൻ ആയിരുന്നു ഗാംഗുലിക്ക് ഇഷ്ടം. അങ്ങനെ എല്ലാം സ്വന്തം നിയന്ത്രണത്തിൽ നിർത്താമെന്ന് അദ്ദേഹം കരുതി.” — മുൻ കോച്ച് ഗ്രെഗ് ചാപ്പൽ.
ഇയാൾ ഇന്നുതന്നെ ഇതു പറഞ്ഞത് എന്തിനാ…
read also: ജമ്മു കശ്മീരില്‍ പരിശോധന ശക്തമാക്കി സൈന്യം; രണ്ട് ഭീകരര്‍ പിടിയില്‍
https://www.facebook.com/panickar.sreejith/posts/4107942559225788
കേരളത്തിൽ തുടർ ഭരണം കിട്ടി അധികാരത്തിൽ കയറിയ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളുന്ന ഈ പോസ്റ്റിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ‘ഗ്രേഗ് ചാപ്പലിന്റ് ഓസ്ട്രേലിയ പിണറായിയേ ഭയപ്പെടുന്നൂ എന്ന് അർത്ഥം, പക്ഷെ… ഗാംഗുലിയെ ആരും മാൻഡ്രേക്ക് ആയിട്ട് കണ്ടിട്ടില്ല, ചാപ്പലിന്റെ സിനിമ ഇനി കാണില്ല തുടങ്ങിയുള്ള കമന്റുകളാണ് കൂടുതലും.
Post Your Comments