ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തി ലിവർപൂൾ. ലീഗിലെ നിർണായക മത്സരത്തിൽ ബേർൺലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യ നാലിൽ ഇടം നേടിയത്. നീണ്ടകാലമായി ആദ്യ നാലിൽ നിന്ന് പുറത്തായിരുന്നു ലിവർപൂൾ ലീഗ് അവസാനിക്കാൻ ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെയാണ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തിത്.
ആദ്യ പകുതിയുടെ അവസാനം മിനുട്ടിൽ ഫെർമിനോയാണ്(43) ലിവർപൂളിന് ലീഡ് നൽകിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നാറ്റ് ഫിലിപ്സും (52) ഓക്സ് ചേമ്പർലൈനും (88) ലിവർപൂളിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഈ വിജയത്തോടെ 36 മത്സരങ്ങളിൽ 66 പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്തെത്തി. 66 പോയിന്റുള്ള ലെസ്റ്റർ സിറ്റി ഗോൾ ഡിഫറൻസ് അടിസ്ഥാനത്തിലാണ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
Post Your Comments