
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്നു പോകുന്നത്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകളാണ് കോവിഡ് പരിശോധയ്ക്കായി നിർദ്ദേശിക്കപ്പെടുന്നത്. ഈ അവസരത്തിൽ ഇന്ത്യ ആദ്യമായി നിര്‍മ്മിച്ച കൊറോണ സ്വയം പരിശോധനാ കിറ്റ് പുറത്തിറക്കി.
read also: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങള്‍ തയ്യാർ ; ലിസ്റ്റ് പുറത്ത്
പൂനെയിലെ മൈലാബ് ഡിസ്‌ക്കവറി സൊലൂഷന്‍സാണ് ഐസിഎംആര്‍ അംഗീകരിച്ച കൊവിസെല്‍ഫ് എന്ന ടെസ്റ്റിംഗ് കിറ്റ് പുറത്തിറക്കിയത്. 2 മിനിറ്റില്‍ ടെസ്റ്റ് ചെയ്യാമെന്നും 15 മിനിറ്റില്‍ പരിശോധനാ ഫലം ലഭിക്കുമെന്നുമുള്ളതാണ് കൊവിസെല്‍ഫിന്റെ സവിശേഷതകള്‍. അടുത്തയാഴ്ചയോടെ ഇത് പൊതുവിപണിയില്‍ ലഭ്യമാകുമെന്നും മൈലാബ് ഡിസ്‌ക്കവറി സൊലൂഷന്‍സ് ഡയറക്ടര്‍ അറിയിച്ചു.
കൊവിസെല്‍ഫ് ഉപയോഗിച്ച് പരിശോധന നടത്തി പോസിറ്റീവ് ആയാല്‍ പിന്നീട് ആര്‍ടിപിസിആര്‍ ടെസ്‌റ്റോ മറ്റ് അനുബന്ധ കൊറോണ ടെസ്റ്റുകളോ നടത്തേണ്ട ആവശ്യമില്ലെന്നാണ് ഐസിഎംആര്‍ അറിയിക്കുന്നത്.
Post Your Comments