Latest NewsNewsIndia

‘ജയ് ശ്രീറാം വിളിക്കുന്നവര്‍ തീവ്രവാദികള്‍’; വിവാദ പരാമര്‍ശം നടത്തിയ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 A, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവ പ്രകാരമാണ് കേസ്

മുംബൈ: ഹിന്ദുമത വിശ്വാസങ്ങളെ അവഹേളിച്ച അലിഗഡ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയ്‌ക്കെതിരെ കേസ്. ജയ് ശ്രീറാം വിളിക്കുന്നവര്‍ തീവ്രവാദികളാണെന്ന് ഷര്‍ജീല്‍ ഉസ്മാനി അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരായ പരാതിയില്‍ മഹാരാഷ്ട്ര പോലീസാണ് കേസ് എടുത്തത്.

Also Read: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

ഹിന്ദു ജാഗരണ്‍ മഞ്ച് അംഗമായ അംബദാസ് അംബോര്‍ അംബാദ് എന്നയാളാണ് ഷര്‍ജീലിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. ഷര്‍ജീലിന്റെ ട്വീറ്റുകള്‍ ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 A, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതാദ്യമായല്ല ഷര്‍ജീല്‍ ഉസ്മാനി ഹിന്ദു മതത്തെയും ദൈവങ്ങളെയും അവഹേളിക്കുന്നത്. മുന്‍പ് ഹരിയാനയില്‍ നടന്ന ഒരു സംഘര്‍ഷത്തെ ഹിന്ദുക്കള്‍ക്കെതിരായി ഉപയോഗിക്കാന്‍ ഷര്‍ജീല്‍ ശ്രമിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈയില്‍ സംഘടിപ്പിച്ച എല്‍ഗാര്‍പരിഷത് പരിപാടിക്കിടെ ഇയാള്‍ ഹിന്ദുമതത്തെ അവഹേളിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button