KeralaLatest NewsNews

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഗീത വിരുന്ന്. പ്രശസ്തരായ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ വെർച്വലായി നടക്കും. ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2.45 നാണ് സംഗീത വിരുന്ന് നടക്കുക.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;72 മണിക്കൂറില്‍ ശക്തി പ്രാപിച്ച്‌ ഒരു ചുഴലിക്കാറ്റായി മാറും, ജാഗ്രതാനിര്‍ദേശം

ഡോ. കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, രഞ്ജിനി ജോസ് ,പി കെ മേദിനി, മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർ ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുന്നത്. സമർപ്പാവതരണം നടത്തുന്നത് മമ്മൂട്ടിയാണ്.

Read Also: കെകെ ശൈലജയ്ക്ക് വേണ്ടി പ്രചാരണം, പിന്നില്‍ രാജാവിനെക്കാള്‍ രാജഭക്തിയുള്ളവര്‍; വെള്ളാപ്പള്ളി നടേശന്‍

ഇ.എം.എസ് മുതൽ പിണറായി വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് ഈ സംഗീത ആൽബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യത്തേതാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് ആശയാവിഷ്‌കാരം നിർവഹിച്ചത്. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. ആർ എസ് ബാബു ആണ് പ്രോജക്ട് കോഡിനേറ്റർ. മൺമറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവർമ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.

Read Also: വിമർശനങ്ങൾക്ക് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുന്നവരുടെ എണ്ണം കുറച്ചു; സെൻട്രൽ സ്റ്റേഡിയത്തിൽ 240 കസേരകൾ മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button