തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ സമൂഹഅടുക്കള വഴി നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നു എന്ന ആരോപണവുമായി യുവമോര്‍ച്ച ജില്ലാസെക്രട്ടറി നന്ദു പാപ്പനംകോട്. ചൊവ്വാഴ്ച രാവിലെ വിതരണം ചെയ്ത ചപ്പാത്തിയും കറിയും ഭക്ഷ്യയോഗ്യമല്ലെന്നും നന്ദു പറഞ്ഞു. ഭക്ഷണപ്പൊതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് ആണ് നന്ദു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നന്ദുവിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം………………………
” നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്ന സമൂഹഅടുക്കള വഴിയാണോ നഗരമാതാവ് ഇവിടെ വിശപ്പ് രഹിത കേരളം സൃഷ്ടിക്കുന്നത് ? ”
ബഹുമാനപ്പെട്ട തിരുവനന്തപുരത്തെ പ്രായം കുറഞ്ഞ മേയർക്ക് ഒരു തുറന്നകത്ത് !
നഗരമാതാവ് എന്ന് പി .ആർ വർക്കിലൂടെ തള്ളിയാൽ മാത്രം പോരാ സ്വന്തം നഗരത്തിലെ സാധാരണ ജനങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം അത് നിലവാരം ഉള്ളതാണോ എന്നുകൂടി പരിശോധിക്കാൻ ഈ നഗരമാതാവ് തയ്യാറാവണമെന്നാണ് യുവമോർച്ചക്ക് പറയാനുള്ളത്. കോവിഡ് ബാധിച്ച വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ ഭക്ഷണം വാങ്ങാൻ പോലും കഴിയാതെ വിശപ്പ് സഹിക്കാനാവാതെയാണ് കോർപ്പറേഷൻ ഔദാര്യത്തിന് വേണ്ടി നമ്മുടെ ജനങ്ങൾ കൈ നീട്ടുന്നത് …..
Read Also : വില്ലനാകുന്നത് കോവിഡ്; സത്യപ്രതിജ്ഞാ സ്ഥലം മാറ്റിയേക്കും, ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി
ജനങ്ങളുടെ കയ്യിലേക്ക് പിച്ചച്ചട്ടിയിൽ കിട്ടുന്നതിനേക്കാൾ ഗതികെട്ട രീതിയിലേക്ക് ഇത്തരം പ്രവണതകൾ നടത്തുന്ന മേയർ ഒരു മാതാവ് എന്ന് പറയുന്നതിൽ തന്നെ അപമാനമാണ് ഞങ്ങൾക്ക് ഉണ്ടാവുന്നത് ….
സാമൂഹിക അടുക്കളകൾ എന്ന പേരിൽ ഈ അടുക്കളകൾ നടത്തിക്കൊണ്ടുപോകാൻ കഴിവും പക്വതയും താങ്കൾക്ക് ഇല്ലായെങ്കിൽ മതിയാക്കി പോകണമെന്നാണ് ഇവിടുത്തെ പൊതുസമൂഹത്തിന് തിരുവനന്തപുരം മേയറോട് പറയാനുള്ളത് .
പാപ്പനംകോട് നന്ദു
ജില്ലാ ജനറൽ സെക്രട്ടറി ,
യുവമോർച്ച
Post Your Comments