തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി. കൊവിഡ് വ്യാപന സാഹചര്യം വര്‍ദ്ധിക്കുകയാണെങ്കില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സ്ഥലം മാറ്റിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
മഴ പെയ്യാനുള്ള സാദ്ധ്യതയും കോവിഡ് വ്യാപനവും പരിഗണിച്ചുകൊണ്ട് ടാഗോര്‍ തീയറ്റര്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളെ വേദികളായി പരിഗണിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
പലയിടത്തും ട്രിപ്പിൾ ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുമ്പോൾ മുഖ്യമന്ത്രി തന്നെ നിയമലംഘനം നടത്തുന്നതിന് തുല്യമാണ് സത്യപ്രതിജ്ഞാ പരിപാടിയെന്ന് വിമർശനം ഉയർന്നിരുന്നു. സര്‍ക്കാര്‍ സത്യപ്രതിജ്ഞ വിര്‍ച്വലായി നടത്തി മാതൃക കാട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
Post Your Comments