രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധിയാളുകൾ ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം വിവാദമുണ്ടാക്കുന്നവർക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് നടൻ വിനായകൻ.
സജിത്ത് കുമാർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടുകൊണ്ടായിരുന്നു വിനായകൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയാകുന്നതിനു മുൻപ് ശൈലജ ടീച്ചർ ലൊകമറിയപ്പെടുന്ന ഇത്രയും കഴിവുള്ളൊരു നേതാവാണെന്ന് നമ്മളാരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ എന്ന് ചോദിക്കുകയാണ് വിനായകൻ. ‘മന്ത്രിയാവാനുള്ള അവസരം നൽകിയത് പാർട്ടിയാണ്.ഇനി ഇതേ പോലുള്ള മറ്റൊരാളെ സൃഷ്ടിക്കും’ എന്നായിരുന്നു വിനായകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
Post Your Comments