Latest NewsKeralaNews

രണ്ടര ഏക്കറിൽ ജുമാ മസ്ജിദും മദ്രസയും, ചുറ്റിനും ചെറിയ വിലയിൽ വീട്; 55 വീടുകളുടെ പ്രോജക്ടിന്റെ പരസ്യം വിവാദമാകുന്നു

പാലക്കാട്: പാലക്കട് പുതുശ്ശേരിയിൽ രണ്ടര ഏക്കർ സ്ഥലത്തിൽ ജൂമാ മസ്ജിദിനും മദ്രസയ്ക്കും ചുറ്റിനും 55 വീടുകൾ വച്ച് നിർമ്മിക്കുന്ന പ്രൊജക്ടിന്റെ പരസ്യം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം പള്ളിയുടെ പരിസരത്തില്‍ വീട് നിര്‍മിക്കാന്‍ അനുയോജ്യമായ ഹൗസ് പ്ലോട്ടുകള്‍ എന്നാണ് പരസ്യത്തിൽ പറയുന്നത്. കേരളത്തില്‍ ഒരു മതവിഭാഗത്തിനു ഒരു പ്രദേശത്ത് കൂട്ടായി താമസിക്കാനുള്ള പദ്ധതികൾ ഒരുക്കുന്നതിന്റെ ഭാഗമാണിതെന്ന ആരോപണമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്.

‘പാലക്കാട് പുതുശ്ശേരിയിൽ ബസ് റൂട്ടിന് സമീപം 2.50 ഏക്കർ സ്ഥലത്തിൽ ജുമാ മസ്ജീദും മദ്രസയും ചുറ്റും 55 വീടുകളുടെയും പ്രൊജക്ട്. ഇനി നിങ്ങൾക്കും സ്വന്തമാക്കാം പള്ളിയുടെ പരിസരത്തിൽ വീട് നിർമ്മിക്കാൻ അനുയോജ്യമായ ഹൗസ് പ്ലോട്ടുകൾ. വെറും 15,000 രൂപ പലിശ ഇല്ലാതെ മാസത്തവണ അടച്ച്‌ പള്ളി, മദ്രസ എന്നീ സൗകര്യങ്ങളോട് കൂടി നിങ്ങള്‍ക്കും ഇനി വീട് പാര്‍ക്കാം. നാലു സെന്റ് സ്ഥലത്തിന് വെറും മൂന്നരലക്ഷം മാത്രമാണ് വില. പലിശ ഇല്ല.’ – ഇതാണ് പരസ്യത്തിൽ പറയുന്നത്.

Also Read:അക്കൗണ്ടിലെത്തിയ പണത്തിന്റെ വിശദീകരണം നൽകാനാവാതെ ബിനീഷ് കോടിയേരി: ജാമ്യ ഹർജി 24 ലേക്ക് മാറ്റി

ഒരു മതവിഭാഗത്തിനു മാത്രം ഒരു പ്രദേശത്ത് കൂട്ടായി താമസിക്കാനുള്ള പദ്ധതികൾ ചിലർ നടത്തുന്നുണ്ടെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഈ ആരോപണത്തിനു ആക്കം കൂട്ടുന്നതാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് എന്നാണ് സോഷ്യൽ മീഡിയകളിലെ വിമർശനം. സെന്റിനു 5 ഉം 6 ഉം ലക്ഷം വിലമതിക്കുന്ന സ്ഥലത്ത് 4 സെന്റ് ഭൂമിക്ക് വെറും 4 ലക്ഷം രൂപ എന്നത് വിവാദമായിരിക്കുകയാണ്. ഈ പരസ്യത്തിനേതിരേ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒരു മതസ്ഥര്‍ക്കായി മാത്രം കൂട്ടമായി താമസിക്കാനുള്ള പ്രോജക്റ്റുകള്‍ നടപ്പിലാക്കുന്നതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നാണ് ഉയരുന്ന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button