Latest NewsNewsIndia

86 റെയില്‍വെ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍; തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വെ

നിലവില്‍ 4 ഓക്‌സിജന്‍ പ്ലാന്റുകളാണ് റെയില്‍വെയുടെ കോവിഡ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കിടപിടിക്കുമ്പോഴും വേറിട്ട തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വെ. കോവിഡ് രോഗികൾ പ്രണവായുവിനായി അലയുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ സൗകര്യങ്ങള്‍ വിപുലമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ രംഗത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളമുള്ള 86 റെയില്‍വെ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

Read Also: 500ൽ ഒരാൾ ജനാർദനൻ; വാക്സിൻ ചലഞ്ചിലേക്ക് പണം നൽകിയ ബീഡി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ ക്ഷണം

എന്നാൽ നിലവില്‍ 4 ഓക്‌സിജന്‍ പ്ലാന്റുകളാണ് റെയില്‍വെയുടെ കോവിഡ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നത്. 52 എണ്ണം കൂടി അനുവദിച്ചിട്ടുണ്ട്. കൂടാതെ 30 എണ്ണം പ്രവര്‍ത്തന പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. ഇവയെല്ലാം പ്രവര്‍ത്തനസജ്ജമാകുന്നതോടെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ റെയില്‍വെ ആശുപത്രികളില്‍ നിന്നും ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button