പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയില്‍ പുതിയ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പ്ലാന്‍റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്സിജനെത്തിത്തുടങ്ങും
വടഞ്ചഞ്ചേരി കണച്ചിപരുതയിലാണ് ഓക്സിജൻ നിർമ്മാണ യൂണിറ്റ് തയ്യാറാക്കിയിട്ടുള്ളത്.
അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കുന്ന എയര്‍ സപ്പറേഷന്‍ യൂണിറ്റിന്റെ ട്രയല്‍ പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ വിതരണമാരംഭിക്കുമെന്നാണ് ഓക്സീലിയം പ്രൊഡക്ട്സ് കമ്പനി ഉടമ പറയുന്നത്. ഏഴുകോടിയോളം രൂപയാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചെലവ്.
എണ്ണൂറു സിലിണ്ടറുകള്‍ പ്രതിദിനം നിറയ്ക്കാനുള്ള സൗകര്യമാണ് ടാങ്കിലുള്ളത്. എണ്ണൂറു
സിലിണ്ടറുകള്‍ക്കുള്ള ഓക്സിജൻ സംഭരിച്ചുവയ്ക്കാനുള്ള ടാങ്കുകളും സജ്ജമാണ്. വൈദ്യുതി മുടക്കമുള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ വലിയ ടാങ്കുകളിലെ ഓക്സിജന്‍ സിലിണ്ടറുകളില്‍ നിറച്ചുപയോഗിക്കാം.
Post Your Comments