കവരത്തി: ലക്ഷദ്വീപില്‍ ആദ്യമായി ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലും അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലും ഓക്സിജന്‍ പ്ളാന്റുകള്‍ ഈ മാസം പ്രവര്‍ത്തനം തുടങ്ങും. മിനിക്കോയി ഗവണ്‍മെന്റ് ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also : ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ
കവരത്തിയില്‍ പുതിയ ആശുപത്രി നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും കൊവിഡിനെ തുടര്‍ന്ന് നിറുത്തിവയ്ക്കുകയായിരുന്നു. അഗത്തിയിലെ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സമീപത്തെ സര്‍ക്കാര്‍, സ്വകാര്യഭൂമികള്‍ ഏറ്റെടുക്കുമെന്ന് ലക്ഷദ്വീപ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സൗദാബി അറിയിച്ചു.
Post Your Comments