ന്യൂഡല്‍ഹി: കേരളത്തില്‍ ഓക്‌സിജന്‍ പ്രതിസന്ധി നേരിടാന്‍ മൂന്നു പ്ലാന്റുകള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. സ്ത്രീകളുടെയും കുട്ടികളുടെയും ആലപ്പുഴ ബീച്ച് ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാല ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചു.
Read Also : മാരകമായ ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും; 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഐവര്‍മെക്റ്റിന്‍
പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രാജ്യത്ത് അനുവദിച്ച 72 പുതിയ ഓക്‌സിജന്‍ പ്ലാന്റുകളില്‍ മൂന്നെണ്ണമാണ് കേരളത്തിന് ലഭിച്ചത്. പ്ലാന്റുകള്‍ സ്ഥാപിക്കാനാവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കും. ആശുപത്രികളോട് ചേര്‍ന്ന് അനുബന്ധ സ്ഥലം കണ്ടത്തേണ്ടതും അതു പ്രവര്‍ത്തിപ്പിക്കേണ്ടതും സംസ്ഥാനമാണ്. ഈ മാസം 31 നു ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം.
അതേസമയം, കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.
Post Your Comments