തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2721 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1379 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1116 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 8264 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 88 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: സർക്കാരിന് എന്തുമാവാം എന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറക്കും; ക്ഷണം നിരസിച്ച് വി മുരളീധരൻ
തിരുവനന്തപുരം സിറ്റിയിൽ 260 കേസുകൾ രജിസ്റ്റർ ചെയ്തു. 16 പേരാണ് അറസ്റ്റിലായത്. 3 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 147 കേസുകൾ രജിസ്റ്റർ ചെയ്യുകയും 79 പേർ അറസ്റ്റിലാകുകയും 162 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 279 കേസുകളും കൊല്ലം സിറ്റിയിൽ 486 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 260, 16, 3
തിരുവനന്തപുരം റൂറൽ – 147, 79, 162
കൊല്ലം സിറ്റി – 486, 88, 65
കൊല്ലം റൂറൽ – 279, 43, 0
പത്തനംതിട്ട – 86, 90, 7
ആലപ്പുഴ- 27, 20, 163
കോട്ടയം – 193, 183, 156
Read Also:
ഇടുക്കി – 154, 36, 49
എറണാകുളം സിറ്റി – 180, 116, 64
എറണാകുളം റൂറൽ – 237, 62, 54
തൃശൂർ സിറ്റി – 252, 256, 167
തൃശൂർ റൂറൽ – 60, 64, 18
പാലക്കാട് – 67, 79, 26
മലപ്പുറം – 41, 35, 24
കോഴിക്കോട് സിറ്റി – 42, 42, 37
കോഴിക്കോട് റൂറൽ – 71, 87, 13
വയനാട് – 58, 0, 36
കണ്ണൂർ സിറ്റി – 61, 61, 71
കണ്ണൂർ റൂറൽ – 8, 8, 1
കാസർകോട് – 12, 14, 0
Post Your Comments