Latest NewsCricketNewsSports

വനിതാ ടി20 ചലഞ്ച് സെപ്തംബറിൽ

2021 പുതിയ സീസണിലെ വനിതാ ടി20 ചലഞ്ച് സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എവിടെയായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടില്ല. അത്തരം ചർച്ചകൾ നടക്കുകയാണെന്നും അത് പിന്നീട് മാത്രം തീരുമാനിക്കുന്നതായിരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യൻ വനിതാ ടീം ജൂൺ രണ്ടിന് ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും ഗാംഗുലി അറിയിച്ചു.

നേരത്തെ, ഐപിഎൽ പ്ലേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വനിതാ ടി20 ചലഞ്ചും നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചത്. എന്നാൽ, രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ടി20 ചലഞ്ച് മാറ്റിവെക്കുകയായിരുന്നു.

ലോകമെമ്പാടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ടീമുകളായിത്തന്നെ കളി നടത്തും. കൂടുതൽ വിദേശ താരങ്ങൾ പങ്കെടുത്താൽ മാത്രെമേ ടീം വർധിപ്പിക്കാൻ സാധിക്കു എന്നും ഇങ്ങനെ ഒരു അവസരത്തിൽ അത് ബുദ്ധിമുട്ടാവുമെന്നും ബിസിസിഐ നേരത്തെ സൂചിപ്പിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button