
ചെന്നെ: തമിഴ്‌നാട്ടില്‍ വീണ്ടും പ്രാണവായൂ കിട്ടാതെ കൂട്ടമരണം. ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗിയായ ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. രാജാജി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം. ആശുപത്രിയിലെ ഓക്‌സിജന്‍ ശേഖരം തീര്‍ന്നുപോയ സമയത്താണ് വെന്റിലേറ്ററിലുണ്ടായിരുന്ന ആറ് രോഗികള്‍ മരിച്ചത്. ഉടന്‍ തന്നെ ടാങ്കര്‍ ലോറിയില്‍ ഓക്‌സിജന്‍ എത്തിച്ച് വിതരണം പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.
read also: മാർഗനിർദ്ദേശം ലംഘിച്ച് എകെജി സെന്ററിൽ കേക്ക് മുറി ; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ്
ഒരാഴ്ച മുമ്പ് സമാനമായ സംഭവത്തില്‍ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജില്‍ 13 പേര്‍ ശവാസം കിട്ടാതെ മരിച്ചിരുന്നു. ഇത്തരം ദാരുണ സംഭവങ്ങൾക്കു പിന്നിൽ ആശുപത്രികളുടെ അനാസ്ഥ ആണെന്നാണ് പല വൃത്തങ്ങളും പറയുന്നത്.
Post Your Comments