Latest NewsKeralaNews

മാർ​ഗനിർദ്ദേശം ലംഘിച്ച് എകെജി സെന്ററിൽ കേക്ക് മുറി ; ഡിജിപിക്ക് പരാതി നൽകി കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം : എകെജി സെന്ററിൽ നടന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ തിരഞ്ഞെടുപ്പ് വിജയമാഘോഷിച്ച് കേക്ക് മുറിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് പരാതി നൽകി. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്.

ജില്ലാ കളക്ടർ റത്തിറക്കിയ ട്രിപ്പിൾ ലോക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം. അനാവശ്യമായി പുറത്തിറങ്ങരുതെന്ന ജില്ല കളക്ടറുടെ നിർദേശങ്ങളുടെ ലംഘനമാണ് നേതാക്കളുടെ കൂട്ടംകൂടലെന്നാണ് പരാതിയിൽ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഘടകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകി വിജയം ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button