Latest NewsNewsFootballSports

യുവന്റസിന്റെ പുതിയ ഹോം ജേഴ്‌സി പുറത്തിറക്കി

ഇറ്റാലിയൻ ക്ലബായ യുവന്റസ് അടുത്ത സീസണിലേക്കുള്ള ഹോം ജേഴ്‌സി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്‌സി ഇന്ന് മുതൽ ആരാധകർക്ക് ഓൺലൈനിലൂടെ വാങ്ങാനും സാധിക്കും. യുവന്റസിന്റെ ക്ലാസിക് ശൈലിയിലാണ് ജേഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത്.

അതേസമയം, സീസണിലെ അവസാന മത്സരത്തിൽ പുതിയ ജേഴ്സി യുവന്റസ് താരങ്ങൾ ആദ്യമായി അണിയുമെന്നാണ് റിപ്പോർട്ട്. അടുത്ത ആഴ്ചയിൽ യുവന്റസ് അവരുടെ പുതിയ എവേ ജേഴ്സിയും മൂന്നാം ജേഴ്സിയും പുറത്തിറക്കും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പ്രയത്നത്തിലാണ് യുവന്റസ്. നേരത്തെ പിഎസ്ജിയുടെ ഹോം ജേഴ്സി കിറ്റ് ക്ലബ് അധികൃതർ പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button