റോം: ഇറ്റാലിയൻ ഗോള്‍കീപ്പര്‍ പിയര്‍ലൂജി ബഫൺ പാര്‍മമായുള്ള കരാർ രണ്ടു വര്‍ഷം കൂടി നീട്ടി. 44 കാരനായ ബഫണ്‍ കഴിഞ്ഞ ജൂണിലാണ് ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയില്‍ ചേര്‍ന്നത്. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ പാര്‍മ താരത്തിന് 2023 -24 വരെ കരാര്‍ നല്‍കിയിരിക്കുകയാണ്. 1999ല്‍ പാര്‍മയ്‌ക്കൊപ്പം യുവേഫ കപ്പ് നേടിയ താരമാണ് ബഫണ്‍.
ഈ സീസണില്‍ സീരി ബിയില്‍ 13-ാം സ്ഥാനത്താണ് ടീം. പാര്‍മയുടെ 26 കളിയില്‍ 23 കളികളിലും ബഫണ്‍ കളിച്ചിരുന്നു. 2006ല്‍ ഇറ്റലി ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വല കാത്തത് ബഫണായിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനൊപ്പം അനേകം കിരീടത്തില്‍ താരം മുത്തമിടുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച പാര്‍മ സീരി എയില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്തായതിനാല്‍, രണ്ടാം ഡിവിഷനിലേക്ക് ടീമിനെ തരംതാഴ്ത്തിയിരുന്നു. 38 മത്സരങ്ങളിൽ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ടീമിന് ജയം കണ്ടെത്താനായത്. 24 മത്സരങ്ങളിൽ ടീം പരാജയപ്പെട്ടപ്പോൾ 11 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
Post Your Comments