Latest NewsFootballNewsSports

ഹാരി കെയ്ൻ ടോട്ടൻഹാം വിടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണോടെ ടോട്ടൻഹാം വിടാനൊരുങ്ങി ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ. ടീമിന് കിരീടങ്ങൾ നേടാൻ കഴിയാത്തതിനെ തുടർന്നാണ് 27 കാരനായ താരം ക്ലബ് വിടാൻ കാരണം. യൂറോ കപ്പ് ആരംഭിക്കുന്നതിന് തന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണമെന്ന് ടോട്ടൻഹാമിനോട് ആവശ്യപ്പെട്ടിരിക്കയാണ് കെയ്ൻ. ടോട്ടൻഹാം ഒരു കിരീടം പോലും നേടാത്തതും ഈ സീസണിൽ ക്ലബ് പുറകിലേക്ക് പോയതും എല്ലാമാണ് കെയ്നിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.

അവസാന കുറച്ചു വർഷങ്ങളായി ടോട്ടൻഹാമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് കെയ്ൻ. പന്ത്രണ്ടു വർഷത്തോളമായി കെയ്ൻ ടോട്ടൻഹാമിനൊപ്പമുണ്ട്. 334 മത്സരങ്ങൾ കളിച്ച കെയ്ൻ 220 ഗോളുകൾ ഇതുവരെ ക്ലബിനായി സ്കോർ ചെയ്തു.

ഈ സീസണിൽ 32 ഗോളുകൾ താരം നേടിയിട്ടുണ്ട്. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ തയ്യാറാണ്. ടോട്ടൻഹാം വിട്ടാലും ഇംഗ്ലണ്ടിൽ തുടരാനാണ് കെയ്ൻ ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നീ ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുള്ള ക്ലബുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button