ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ടു താരങ്ങൾ ഒപ്പത്തിനൊപ്പം. 22 ഗോളുകൾ വീതം നേടി ലിവർപൂൾ സൂപ്പർതാരം മുഹമദ് സലായും ടോട്ടൻഹാമിന്റെ ഹാരി കെയ്നുമാണ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുള്ളത്. മുമ്പ് രണ്ടു തവണ വീതം ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുള്ള താരങ്ങളാണ് സലായും കെയ്നും. ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
2015-16, 2016-17 സീസണുകളിൽ ഹാരി കെയ്നായിരുന്നു ഗോൾഡൻ ബൂട്ട് നേടിയത്. 2017-18, 2018-19 സലായും ഗോൾഡൻ ബൂട്ട് നേടി. 18 ഗോളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസാണ് സലായ്ക്കും കെയ്നിനും പിന്നിലുള്ളത്. 17 ഗോളുമായി ടോട്ടൻഹാമിന്റെ സോൺ നാലാം സ്ഥാനത്തും തുടരുന്നു. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ വാർഡിക്ക് ഇത്തവണ 13 ഗോളുകൾ മാത്രമെ ലീഗിൽ നേടാനായുള്ളു.
Post Your Comments