Latest NewsNewsIndia

കോവിഡ് പോരാട്ടത്തില്‍ രാഷ്ട്രീയമില്ല; പ്രതിപക്ഷ എംഎല്‍എമാരെ ഉള്‍പ്പെടുത്തി കോവിഡ് ഉപദേശക സമിതിയുമായി സ്റ്റാലിന്‍

മുഖ്യമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍

ചെന്നൈ: കോവിഡിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് തമിഴ്‌നാട്ടിലെ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി പ്രതിപക്ഷ എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 13 അംഗ കോവിഡ് ഉപദേശക സമിതിയ്ക്ക് രൂപം നല്‍കി. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയില്‍ എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.

Also Read: കശ്മീരിനെപ്പറ്റി പറയുമ്പോള്‍ ന്യായീകരണങ്ങള്‍ മാറ്റുന്നതെന്തിന്? ഹമാസിന് വേണ്ടി ജയ് വിളിക്കുന്നവരോട് ബി.ഗോപാലകൃഷ്ണന്‍

ഡോ. ഏഴിലന്‍ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്‌നം (കോണ്‍ഗ്രസ്), നഗര്‍ നാഗേന്ദ്രന്‍ (ബി.ജെ.പി), സൂസന്‍ തിരുമലൈകുമാര്‍ (എം.ഡി.എം.കെ), എസ്.എസ്. ബാലാജി (വി.സി.കെ), ടി. രാമചന്ദ്രന്‍ (സി.പി.ഐ), ഡോ. ജവഹറുല്ല (എം.എം.കെ), ആര്‍. ഈശ്വരന്‍ (കെ.എം.ഡി.കെ), ടി. വേല്‍മുരുകന്‍ (ടി.വി.കെ), പുവൈ ജഗന്‍ മൂര്‍ത്തി (പി.ബി), നാഗൈ മാലി (സി.പി.എം) എന്നിവരാണ് 13 അംഗ സമിതിയിലെ മറ്റ് അംഗങ്ങള്‍.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സമിതി യോഗം ചേരും. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കോവിഡ് കാലത്ത് വലിയ സന്ദേശം നല്‍കുമെന്ന് ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button