തിരുവനന്തപുരം: പരശുരാമ ജയന്തി നേര്‍ന്നതിന് പിന്നാലെ ഉയർന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തരൂരിന്റെ പ്രതികരണം.
കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായതാണെന്ന ഐതിഹ്യം തരൂര്‍ പരശുരാമ ജയന്തിക്ക് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ അശാസ്ത്രീയമായ വാദങ്ങള്‍ പങ്കുവെക്കരുതെന്നും മൃദുഹിന്ദുത്വം കളിക്കരുതെന്നുമുള്ള വിമര്‍ശനങ്ങള്‍ തരൂരിന് നേരെ ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതിയ ട്വീറ്റ്
ശശി തരൂര്‍ പങ്കുവെച്ച ട്വീറ്റ് ഇങ്ങനെ:” ഈ വിവാദങ്ങള്‍ അസംബന്ധമാണ്. ഞാന്‍ ഈദിന് ആശംസനേര്‍ന്നാല്‍ അത് മുസ്ലിം പ്രീണനമാണെന്ന് പറയും. പരശുരാമ ജയന്തി നേര്‍ന്നാല്‍ ഞാന്‍ ഉള്ളില്‍ സംഘിയാണെന്ന് പറയും. കേരള സര്‍ക്കാറിന്‍റെ ഏതാനും പ്രവര്‍ത്തനങ്ങളെ ഞാന്‍ പ്രകീര്‍ത്തിച്ചാല്‍ ഞാന്‍ കമ്മികളുടെ അനുകമ്ബ പിടിച്ചുപറ്റുന്നയാളാകും. ഇനി വിമര്‍ശിച്ചാല്‍ ഞാന്‍ ആര്‍.എസ്.എസില്‍ ചേരണമെന്നും പറയും. ഇതെന്താണ് വ്യക്തികള്‍ക്ക് അവരുടേതായി ചിന്തിക്കാന്‍ അവകാശമില്ലേ?”.
Post Your Comments