ഡൽഹി: രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി വിവരങ്ങൾ ചോർത്താൻ പൊതുജനങ്ങളുടെ പണം സർക്കാർ ഉപയോഗിച്ചുവെന്ന് കേന്ദ്രസർക്കാരിനെതിരെ ആരോപണവുമായി ശശി തരൂർ എംപി. പെഗാസസ് ഫോൺ ചോർത്തൽ വാവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ച നടത്താൻ തയാറാകുന്നത് വരെ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിഷയത്തിൽ ചർച്ച നടത്തണമെന്നാണ് കോണ്ഡഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും സർക്കാർ ഇതിന് തയ്യാറാകുന്നില്ല. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ തങ്ങൾ എന്തിന് അനുവദിക്കണം’ ശശി തരൂർ ചോദിച്ചു. രാജ്യത്ത് വിലക്കയറ്റവും കാർഷിക നിയമങ്ങളും പ്രതിപക്ഷത്തിനു പ്രധാനപ്പെട്ടതാണെങ്കിലും പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments