മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ കിട്ടാതെയെന്ന് പരാതിയുമായി ബന്ധുക്കൾ. മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചത്. ഇവർക്ക് 63 വയസായിരുന്നു. കൊറോണ വൈറസ് രോഗം ബാധിച്ച് മേയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫാത്തിമ കൂടുതൽ ബുദ്ധിമുട്ടികൾ പ്രകടിപ്പിച്ചത്.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചുവെങ്കിലും ഇതിനു സാധിച്ചില്ല. മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ പലയിടത്തും അന്വേഷിച്ച് കിട്ടിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments