മുംബൈ: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 22-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. അദ്ദേഹം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊരാളായിരുന്നു രാജീവ് സാതവ്. എഐസിസി അംഗമായ ഇദ്ദേഹം മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിന്നാണ് വരുന്നത്.
Post Your Comments