ന്യൂഡല്‍ഹി: ഇസ്രയേല്‍-ഫലസ്തീന്‍ സംഘർഷം തുടരവെ ലോകം ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനത്തെ കുറിച്ചാണ്. ഹമാസ് മിസൈലുകളെ തകര്‍ക്കുന്ന അയണ്‍ ഡോം സംവിധാനം എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. എന്നാൽ ഈ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടോ എന്നത് അടക്കമുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചുകള്‍ സജീവമാണ്. ഈ സംവിധാനം നിലവില്‍ ഇന്ത്യക്കില്ലെന്നതാണ് വാസ്തവം. അതേസമയം സമീപ ഭാവിയില്‍ തന്നെ അയണ്‍ ഡോം സംവിധാനത്തെ വെല്ലുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
എന്നാൽ റഷ്യയുടെ പക്കല്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നത്. ഇത് അയണ്‍ ഡോമിനേക്കാള്‍ മികച്ചതാണെന്ന അഭിപ്രായങ്ങളും ഉരുന്നുണ്ട്. അയണ്‍ ഡോമിന്റെ കാര്യത്തില്‍ ഇസ്രയേലാണ് മുന്നില്‍. അമേരിക്കയും റഷ്യയും ഒട്ടും തന്നെ പിന്നിലല്ല താനും. ചുറ്റും ഭീഷണിയുള്ളതാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു പിന്നില്‍. റഷ്യയില്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങഉന്നത്. ഇതിന് 5 ബില്ല്യന്‍ ഡോളറാണ് രാജ്യം മുടക്കുന്നത്. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള വ്യത്യാസങ്ങളിലൊന്ന് രാജ്യത്തിന്റെ വലുപ്പമാണ്. ഇസ്രയേല്‍ ചെറിയ രാജ്യമാണ്. ഇന്ത്യയ്ക്കാണെങ്കില്‍ ഭൂഖണ്ഡങ്ങളുടേതു പോലെയുള്ള വലുപ്പവും ഉണ്ട്.
എസ്-400 ന് ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍ എന്നിവയെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്നാണ് പുറ്ത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇവ കൂടുതല്‍ ദൂരത്തില്‍ പ്രയോഗിക്കുകയും ചെയ്യാം. എസ്-400 ഉപയോഗിച്ച് 300-400 കിലോമീറ്റര്‍ അകലെയുള്ള മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍ തുടങ്ങിയവയെ തകര്‍ക്കാനായേക്കും. ഇതു കൂടാതെ, ഇന്ത്യയും ഇസ്രയേലും തമ്മില്‍ അത്യാധുനിക മിസൈലുകളുടെ കാര്യത്തില്‍ സഹകരണമുണ്ടെന്ന കാര്യവും ഓര്‍ക്കാം. ഇതില്‍ ബറാക്-8 ഉള്‍പ്പെടും. ഇരു രാജ്യങ്ങളും തമ്മില്‍ പല വ്യോമ പ്രതിരോധ റഡാര്‍ സഹകരണവും ഉണ്ടെന്നും പറയപ്പെടുന്നു.
Read Also: പള്ളിയില്‍ സ്ഫോടനം; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
അതേസമയം ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ. ദോഹയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗാസ മുനമ്പിലെ സംഘര്‍ഷം, ശൈഖ് ജറായിലെ കുടിയൊഴിപ്പിക്കല്‍, അല്‍ അഖ്‌സ പള്ളിയില്‍ നടന്ന ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.
Post Your Comments