കോട്ടയം : കോവിഡ് കാലത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ മദ്യ വിൽപന നടത്തിയ സംഘം പടിയിൽ. ഈരാറ്റുപേട്ട സ്വദേശികളായ ടി.കെ. ആസിഫ്, ഇ.എ. പരീകൊച്ച് എന്നിവരെയാണ് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയുടെ നേത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരോധിത പുകയില ഉല്പന്നങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയിൽ ഒളിച്ചുകടത്തിയ 20 ലിറ്റർ മദ്യവും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ഇസ്രായേലിന്റെ മാലാഖയാണ് സൗമ്യ ; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് പ്രധിനിധി
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മദ്യവും പുകയില ഉല്പന്നങ്ങളും ഈരാറ്റുപേട്ട, പനയ്ക്കപ്പാലം, തലപ്പലം ഭാഗങ്ങളിലാണ് ഇവർ വിറ്റിരുന്നത്. കാറിൽ കൊണ്ടുനടന്നാണ് ഇവർ മദ്യവില്പന നടത്തിയിരുന്നത്. തമിഴ്നാട്ടിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ് പിടിച്ചെടുത്തത്. ഇവരുടെ സുഹ്യത്ത് ഷിയാസിന്റെ വീട് റെയ്ഡ് ചെയ്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും അഞ്ച് ലിറ്റർ വ്യാജ മദ്യവും കണ്ടെടുത്തു. ഷിയാസ് എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
Post Your Comments